-
サマリー
あらすじ・解説
തൊണ്ണൂറുകളിലെ വസന്തം മലയാളസിനിമയ്ക്ക് സമ്മാനിച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പവിത്രം. പി ബാലചന്ദ്രൻ രചിച്ച്, ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത മോഹൻലാൽ - ശോഭന ചിത്രം. ഒരുപിടി നിത്യഹരിത ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയ കുടുംബ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ സൂപ്പർഹിറ്റ് മൂവി. 'ചേട്ടച്ഛൻ' എന്ന അഭിസംബോധന മലയാളികൾ കൗതുകത്തോടെ കേട്ടത് ഈ ചിത്രത്തിൽ ആണ്. അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി.മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. വിന്ദുജ മേനോൻ, ശ്രീനിവാസൻ, കെ പി എ സി ലളിത, ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സി ഐ പോൾ തുടങ്ങി വമ്പൻ താരനിര. കുടുംബ ബന്ധങ്ങളുടെ സൗന്ദര്യവും മൂല്യങ്ങളും വിളിച്ചോതുന്ന ചിത്രം ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ അലങ്കരിക്കുന്നു.കാലം മാറി, സമൂഹത്തിന്റെ മൂല്യസങ്കല്പങ്ങൾ മാറി. ബന്ധങ്ങളുടെ ഛായ മാറി, കടമകളും ചുമതലകളും മാറി. എല്ലാം മാറിയ ഈ കാലത്ത് ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രത്തെ ഇഴ കീറി പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ എത്ര കാലം ഈ ചിത്രം, അതിന്റെ സംവിധായകൻ കൈമാറുന്ന മൂല്യങ്ങളോടെ തന്നെ സമൂഹം ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്നുവോ, അത്ര കാലം ഇത്തരം വിമർശനാത്മക നിരൂപണങ്ങളും വന്നുകൊണ്ടിരിക്കണം.വരുന്ന തലമുറകൾക്ക് എങ്കിലും, ബന്ധങ്ങൾ അധികാരം സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ അല്ല എന്നും മറ്റൊരാൾക്ക് മേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്നേഹം അല്ല എന്നും മനസ്സിലാകണം. സമൂഹം കൈമാറുന്ന 'കുടുംബ മൂല്യങ്ങൾ' എത്ര കണ്ട ലിംഗവിവേചനം നിറഞ്ഞത് ആണെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നും തിരിച്ചറിയണം. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, മലയാളികൾ നെഞ്ചിലേറ്റിയ ഗതകാല ക്ലാസിക്കുകളെ നിരന്തരം പുനർവായനയ്ക്ക് വിധേയം ആക്കുന്നത്.എന്തായിരുന്നു നിർമ്മല ചെയ്ത തെറ്റ്?ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ശ്രീനിവാസൻ അവതരിപ്പിച്ച ഡോ. രാമകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വന്തം ഭാര്യയുടെ അടിമ ആയാണ് ചിത്രീകരിക്കുന്നത്. രേണുക അവതരിപ്പിച്ച നിർമ്മല എന്ന കഥാപാത്രം, കാശിന്റെ തള്ളിച്ച കൊണ്ട് തന്റെ ...