-
ഇന്ത്യയെ ഇന്റർനെറ്റിൽ നിന്ന് വിലക്കാനാകുമോ? റഷ്യയും യുക്രെയ്നും പഠിപ്പിക്കുന്നത്
- 2022/03/26
- 再生時間: 12 分
- ポッドキャスト
-
サマリー
あらすじ・解説
റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യ നാളുകളിൽ ഇന്റർനെറ്റ് ഡൊമെയ്നുകളുടെ ചുമതലയുള്ള രാജ്യാന്തര ഏജൻസിയായ ഇന്റർനെറ്റ് കോർപറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്സിന് (ഐകാൻ) യുക്രെയ്നിൽ നിന്നൊരു അപേക്ഷ ലഭിച്ചു. ആവശ്യം തികച്ചും സാങ്കേതികകമായിരുന്നെങ്കിലും അതിന്റെ പരോക്ഷമായ അർഥം ഇതായിരുന്നു–റഷ്യയെ മൊത്തമായി ഇന്റർനെറ്റിൽ നിന്ന് 'കട്ട്–ഓഫ്' ചെയ്യണം!
ഒരു രാജ്യം അവരുടെ ശത്രുവിനെ ഇന്റർനെറ്റിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് നടക്കുമോ? അങ്ങനെ നടന്നാൽ ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ എന്തുചെയ്യും? വിലയിരുത്തുകയാണ് ഡൽഹി ഹാഷ്ടാഗ് പോഡ്കാസ്റ്റിലൂടെ മലയാള മനോരമ സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ്. ഒപ്പം അതിഥിയായി ഐകാൻ അപ്രലോ ചെയർ സതീഷ് ബാബുവും.
See omnystudio.com/listener for privacy information.