エピソード

  • മഹാപോരാട്ടം
    2024/11/23

    After five years of traditional alliances crumbling and new ones emerging, the Maharashtra Assembly elections resulted in a resounding victory for the BJP-led Mahayuti alliance. In Jharkhand, the JMM-led INDIA alliance, which had given the BJP a scare, retained power. The Mahayuti alliance's victory in Maharashtra validated the exit poll results. In Jharkhand, the INDIA alliance's advance defied exit poll predictions. What transpired in the elections in both states? Listen to more on this in the Manorama Online Varthaneram Podcast hosted by Krishnaprya T. Johny.

    പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത അഞ്ച് വർഷത്തിനുശേഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനു തിളക്കമാർന്ന വിജയം. ജാർഖണ്ഡിൽ ബിജെപിയെ വിറപ്പിച്ച് ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഭരണത്തുടർച്ച നേടി. എക്സിറ്റ് പോൾ ഫലങ്ങളെ സാധൂകരിക്കുന്ന വിജയമാണ് മഹാരാഷ്ട്രയിൽ മഹായുതി സഖ്യം നേടിയത്. ജാർഖണ്ഡിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ അസ്ഥാനത്താക്കിയാണ് ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. രണ്ടു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ത്? കേൾക്കാം, മനോരമ വാർത്താനേരം പോഡ്‌കാസ്റ്റ്...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • വയനാടിന്റെ പ്രിയങ്കരി
    2024/11/23

    The only discussion revolving around the Wayanad Lok Sabha by-election was about Priyanka Gandhi's margin of victory. The UDF had aimed for a majority of five lakh votes. The UDF was hoping for a victory with a margin of at least four lakh votes. The UDF camp is relieved that this expectation has been fulfilled. What happened to the LDF and NDA in Wayanad? Listen to more on this in the Manorama Online Varthaneram Podcast hosted by P Sanilkumar.

    വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം എത്രയെന്നതു മാത്രമായിരുന്നു ചർച്ച. അഞ്ച് ലക്ഷം ഭൂരിപക്ഷമാണ് യുഡിഎഫ് ലക്ഷ്യം വച്ചത്. നാല് ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിനെങ്കിലും ജയിക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ആ പ്രതീക്ഷ സഫലമായതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. എൽഡിഎഫിനും എൻഡിഎയ്ക്കും വയനാട്ടിൽ സംഭവിച്ചതെന്താണ്? കേൾക്കാം, മനോരമ വാർത്താനേരം പോഡ്‌കാസ്റ്റ്...

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • ബിജെപി കോട്ടകൾ തകർത്ത് രാഹുൽ
    2024/11/23

    As the election battle and vote counting, filled with twists and suspense, conclude in Palakkad, the UDF stands tall like the Palakkad Fort. A sense of relief washes over the UDF camp as Rahul Mamkootathil achieves a proud victory in a nail-biting vote count that kept everyone on edge. The UDF's electoral triumph is attributed to a "bulldozer effect" that demolished the BJP's strongholds in urban areas. Kindly listen more about in Manorama Online Varthaneram Podcast hosted by RP Saikrishna.

    പാലക്കാട് ട്വിസ്റ്റും സസ്പെൻസും നിറച്ച തിരഞ്ഞെടുപ്പു പോരും വോട്ടെണ്ണലും അവസാനിക്കുമ്പോൾ പാലക്കാടൻ കോട്ട പോലെ തലയുയർത്തി യുഡിഎഫ്. ആദ്യവസാനം ഉദ്വേഗം നിറഞ്ഞ വോട്ടെണ്ണലിൽ രാഹുൽ മാങ്കൂട്ടത്തിൽ അഭിമാന വിജയം നേടുമ്പോൾ യുഡിഎഫ് ക്യാംപിനാകെ ആശ്വാസം. നഗരമേഖലകളിലെ ബിജെപിയുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്തിയ ബുൾഡോസർ ഇഫക്ടാണ് യുഡിഎഫിന്റെ തിരഞ്ഞെടുപ്പു വിജയം.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分
  • വീണ്ടും ചുവപ്പണിഞ്ഞ് ചേലക്കര
    2024/11/23

    The past 28 years of Left history has repeated itself in Chelakkara. U.R. Pradeep won again in Chelakkara, a stronghold of the LDF. That too, by increasing his own majority from 2016. Pradeep has painted Chelakkara red again with a clear lead of 12,201 votes. The Chelakkara victory helped the LDF to stand firm amidst the defeats in Wayanad and Palakkad. Kindly listen more about in Manorama Online Varthaneram Podcast hosted by Vinay Unni.

    കഴിഞ്ഞ 28 വർഷത്തെ ഇടതു ചരിത്രം ചേലക്കരയിൽ ആവർത്തിച്ചു. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ ചേലക്കരയിൽ യു.ആർ. പ്രദീപ് വീണ്ടും ജയിച്ചു. അതും 2016ലെ സ്വന്തം ഭൂരിപക്ഷം വർധിപ്പിച്ച്. 12,201 എന്ന വ്യക്തമായ ലീഡോടെയാണ് ചേലക്കരയെ പ്രദീപ് വീണ്ടും ചുവപ്പണിയിച്ചിരിക്കുന്നത്. വയനാട്ടിലെയും പാലക്കാട്ടെയും തോൽവികൾക്കിടയിൽ എൽഡിഎഫിനു പിടിച്ചു നിൽക്കാൻ‍ ചേലക്കര വിജയം തുണയായി.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • ട്രംപ് 2.0
    2024/11/07

    നാലു വർഷം മുൻപത്തെ തോൽവിയുടെ കണക്കുതീർത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണൾഡ് ട്രംപിന്റെ ഗംഭീര തിരിച്ചുവരവ്. ഫലം നിർണയിക്കുന്നതിൽ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളിൽ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന്റെ മുന്നേറ്റം. അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ട്രംപ് ഒപ്പുവയ്ക്കില്ല. ഇനിയൊരു തവണ കൂടി പ്രസിഡന്റാകാൻ ഭരണഘടനയിൽ വകുപ്പില്ലെന്നിരിക്കെ, തന്നെ ‘ചരിത്രപുരുഷനാ’ക്കുന്ന ഭരണമുദ്രകൾ ശേഷിപ്പിക്കണമെന്ന വാശി കൂടി ട്രംപിനുണ്ട്. ജനുവരി 20ന് അധികാരമേറ്റു കഴിഞ്ഞുള്ള 4 വർഷം അമേരിക്കയിൽ വൻകിട മാറ്റങ്ങൾക്ക് കളമൊരുങ്ങുമെന്നു തന്നെ കരുതാം. ട്രംപ് 2.0 വിശകലനവുമായി പി.സനിൽകുമാർ. കേൾക്കാം, മനോരമ ഓൺലൈൻ വാർത്താനേരം പോഡ്കാസ്റ്റ്.

    Donald Trump made a grand comeback by avenging his defeat four years ago and winning the US Presidential election. Trump, the Republican candidate, secured victory without conceding any of the 7 swing states considered crucial in determining the outcome. Trump's policy is that America should not engage in any deal that is not beneficial to it. Trump will not sign any agreement to prevent climate change as it is not beneficial to traditional industries in the US. While the constitution does not allow him to be president for another term, Trump is determined to leave behind a legacy that would make him a 'historical figure'. We can expect to see major changes in America in the four years following his inauguration on January 20th. Kindly listen more about the Trump 2.0 in Manorama Online Varthaneram Podcast hosted by P. Sanilkumar.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    7 分
  • പ്രിയങ്കരിയാകാൻ പ്രിയങ്ക
    2024/10/23

    നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ സഹോദരി പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ്, കേരളത്തിൽനിന്ന്, രാഹുലിന്റെ പകരക്കാരിയായി. കേൾക്കാം മനോരമ ഓൺലൈൻ ന്യൂസ് പോഡ്‍കാസ്റ്റ് വാർത്താനേരം. അവതരിപ്പിക്കുന്നത് അർച്ചന അനൂപ്.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • സഖാവ് സരിൻ
    2024/10/20

    കോൺഗ്രസ് വിമതനായി രംഗത്തെത്തിയ ഡോ. പി.സരിനെ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ് സിപിഎം. ഇടതു സ്വതന്ത്രനായാണു സരിൻ മത്സരിക്കുന്നത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന സരിൻ, പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പിന്നാലെ കോൺഗ്രസ് പുറത്താക്കുകയായിരുന്നു. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റ്..

    The CPM has intensified the contest in the Palakkad Assembly constituency by-election by fielding Dr. P.Sarin, a Congress rebel. Sarin is contesting as a Left-supported independent candidate. Sarin, who was the KPCC digital media convener, had raised sharp criticism regarding the candidate selection for the Palakkad by-election. Kindly listen more about the Manorama Online Varthaneram Podcast hosted by P. Sanilkumar.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    2 分
  • നോവോർമയായി നവീൻബാബു
    2024/10/17

    അച്ഛൻ വരുന്നതുകാത്ത് കഴിഞ്ഞദിവസം അമ്മയ്ക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയ ആ മക്കൾ ഇന്ന് അച്ഛന് കണ്ണീരോടെ യാത്രാമൊഴി നൽകി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ അച്ഛനു വേണ്ടി നിരുപമയും നിരഞ്ജനയും കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അന്ത്യകർമങ്ങൾ ചെയ്തു. യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നടത്തിയ കൈക്കൂലി ആരോപണത്തിൽ മനംനൊന്താണ് എഡിഎം നവീൻബാബു ജീവനൊടുക്കിയത്. കേൾക്കാം മനോരമ ഓൺലൈൻ വാർത്താനേരം പോഡ്‌കാസ്റ്റ്..

    The children, who arrived at the railway station with their mother yesterday, anticipating their father's arrival, bid him a tearful farewell today. In a heartbreaking allegation made during the farewell ceremony, Kannur District Panchayat President P.P. Divya, who arrived unexpectedly, accused the death of ADM Naveen Babu of murder. Kindly listen more about the Manorama Online Varthaneram Podcast hosted by P. Sanilkumar.

    See omnystudio.com/listener for privacy information.

    続きを読む 一部表示
    3 分